ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും

ചലച്ചിത്ര പ്രവർത്തകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

New Update
1516907-fb-vcb

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 

Advertisment

പി.ടി കുഞ്ഞുമുഹമ്മദിൻ്റെ ജാമ്യ അപേക്ഷയെ ശക്തമായ എതിർക്കാനാണ് പ്രോസിക്യൂഷൻ്റെ തീരുമാനം. 

ചലച്ചിത്ര പ്രവർത്തകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു.

ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് പി.ടി കുഞ്ഞുമുഹമ്മദ് വ്യക്തമാക്കുന്നത്. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമായതിനുശേഷം പി.ടി കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Advertisment