നടുറോഡിൽ വാൾകൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ഞായർ രാത്രി പാരൂർകുഴി ജങ്‌ഷനിലായിരുന്നു സംഭവം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പള്ളിച്ചൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഗോകുൽ. 

New Update
Untitled design(79)

നേമം: നടുറോഡിൽ വാൾകൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കെഎസ്‌യു മുൻ കാട്ടാക്കട മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ പള്ളിച്ചൽ ഗോകുലാണ് ഗുണ്ടാ സംഘങ്ങൾക്കൊപ്പം നടുറോഡിൽ ആഘോഷിച്ചത്. 

Advertisment

ഞായർ രാത്രി പാരൂർകുഴി ജങ്‌ഷനിലായിരുന്നു സംഭവം. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പള്ളിച്ചൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഗോകുൽ. 


ലഹരി കേസിലടക്കം പ്രതികളായ ഗുണ്ടാ സംഘങ്ങളോടൊത്താണ് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ആഘോഷവീഡിയോ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. 


നാടൻ ബോംബ് നിർമിക്കുന്നതിന്റെയും എറിഞ്ഞ് പരിശീലിക്കുന്നതിന്റെയും വീഡിയോയും ഇതേ ഐഡിയിൽ പങ്കുവച്ചിട്ടുണ്ട്. 

Advertisment