/sathyam/media/media_files/2025/12/18/kunjumuhammed-2025-12-18-11-27-36.jpg)
തിരുവനന്തപുരം: ഐഎഫ്എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്.
ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി ഉന്നതാധികാരികളെ അറിയിച്ചിട്ടും നടപടി എടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും ഐഎഫ്എഫ്കെ നടക്കുന്ന വേളയില്‍ത്തന്നെ ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാവണമെന്നും ഡബ്ല്യുസിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെ ഇത് സംബന്ധിച്ച് കുറിപ്പും സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡബ്ല്യുസിസിയുടെ കുറിപ്പ്
ലോക സിനിമാ ഭൂപടത്തില്‍ കേരളം തനത് മുദ്ര പതിപ്പിച്ച ഐഎഫ്എഫ്കെ മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവര്‍ക്കുമുണ്ട്.
എന്നാല്‍ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തില്‍ ഫെസ്റ്റിവലിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മലയാള സിനിമാ വിഭാഗം സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിന്‍റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്ന ഒരു കടുത്ത അപഭ്രംശമാണ്. ഡബ്ല്യുഡിഡി ഈ ഞെട്ടിക്കുന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us