അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്. സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. 

New Update
sandeep warrier

തിരുവനന്തപുരം: അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. 

Advertisment

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഉത്തരവ് നാളെ പരിഗണിക്കും. 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. 

പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.

അതിജീവിതക്കെതിരെ അധിക്ഷേപ വീഡിയോകള്‍ ചെയ്തതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്ന രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. 

Advertisment