നിരോധിത സിന്തറ്റിക് ലഹരിയുമായി ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പൊലീസിൻ്റെ പിടിയിൽ. പ്രതികളെ റിമാൻ്റ് ചെയ്തു

റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന ഓട്ടോ തടഞ്ഞാണ് ഇവരെ പിടികൂടിയത്

New Update
kerala police vehicle1

തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയുമായി ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പൊലീസിൻ്റെ പിടിയിലായി. 

Advertisment

പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന ഓട്ടോ തടഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻ്റ് ചെയ്തു.

Advertisment