'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്'. ഇതാണ് ശരിക്കും കണക്ക്. തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എം വി ഗോവിന്ദന്‍റെ 64 സീറ്റ് പരാമർശം. 

New Update
M V GOVINDAN

 തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കണക്കുകൾ സൂഷ്മമായി പരിശോധിച്ചാൽ എൽ ഡി എഫിന് നിയമസഭയിൽ 64 സീറ്റ് വരെ ലഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 

Advertisment

ആന്തൂർ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എം വി ഗോവിന്ദന്‍റെ 64 സീറ്റ് പരാമർശം. 

ഇത് സൂചിപ്പിക്കുന്നത്‌ എൽ ഡി എഫിന് തുടർഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി യു ഡി എഫിന് മുൻതൂക്കം ലഭിച്ചെന്നും അപ്രതീക്ഷിതമായ പരാജയമാണ്‌ എൽ ഡി എഫിനുണ്ടായതെന്നും അത് തുറന്നുസമ്മതിക്കാൻ ഒരു മടിയുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

Advertisment