New Update
/sathyam/media/media_files/2025/12/18/untitled-design117-2025-12-18-21-38-06.png)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ സന്ദീപ് വാര്യരുടെയും എഫ്ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ വെള്ളിയാഴ്ച വിധിപറയും.
Advertisment
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറ വ്യാഴാഴ്ച വാദംകേട്ടു. ഹർജിയിൽ അന്തിമ തീരുമാനം വരുന്നവരെ രണ്ടു പ്രതികളുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയായ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വറാണ് ആദ്യം അറസ്റ്റിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us