New Update
/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷം കൊഴുപ്പിക്കുക ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്സൈസിന്റെ പിടിയിൽ.
Advertisment
ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്തു നിന്നാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.
സൂരജിന്റെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചത്.
വിഴിഞ്ഞം ഭാഗത്തെ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലാകുന്നത്. തീരദേശ മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us