'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'. പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

New Update
k muraleedharan

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാട്ടു നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും. 

Advertisment

സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ലയ ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും കെ മുരളീധരൻ. 

അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ‘പോറ്റിയേ കേറ്റിയേ’ പാട്ടുകേസിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഎം. പ്രതി ചേർത്തവർക്കെതിരെ കടുത്ത നടപടി ഉടൻ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി മറ്റന്നാൾരേഖപ്പെടുത്തും. പാട്ട് നീക്കാൻ മെറ്റയ്ക്കും യു ട്യൂബിനും നോട്ടീസ് നൽകും.

Advertisment