New Update
/sathyam/media/media_files/2025/12/19/1517434-pottiye-kettiye-2025-12-19-11-00-33.webp)
തിരുവനന്തപുരം: പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ മെറ്റയ്ക്ക് പ്രതിക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. കോടതി നിർദേശമില്ലാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു.
Advertisment
പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസിന് ലഭിച്ച നിർദേശം.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഇടതുപക്ഷം പാരടിപ്പാട്ടിൽ കേസെടുത്ത നടപടി ശരിയായില്ലന്ന പക്ഷമുള്ളവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡിക്കേസ് തുണക്കുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ കണക്ക് കൂട്ടൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us