/sathyam/media/media_files/2025/12/19/untitled-design81-2025-12-19-11-21-52.jpg)
തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന വിവാദമായ പാരഡി ഗാനക്കേസിൽ പോര് മുറുകുന്നതിനിടെ കൂടുതൽ കേസ് എടുക്കേണ്ടെന്ന് എ.ഡി.ജി.പിയുടെ നിർദ്ദേശം.
നിലവിൽ എടുത്ത കേസിലും തുടർനടപടികൾ വേഗത്തിൽ വേണ്ടെന്ന നിലപാടിലാണ് പൊലീസുള്ളത്.
ഇതിനിടെ പാട്ട് യൂട്യൂബിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മെറ്റയോട് ആവശ്യപ്പെട്ട പൊലീസ് നടപടിയും ്രപതിപക്ഷനേതാവ് വി.ഡി സതീശൻ പൊളിച്ചു.
പാട്ട് നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്ത് നൽകിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് പൊലീസിന്റെ നീക്കം പൊളിച്ചത്.
കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
ഇതോടെ പാട്ട് നീക്കം ചെയ്യണമെന്ന നിലപാടിൽ നിന്ന് പൊലീസ് പിന്നാക്കം പോകുകയും ചെയ്തു.
വിഷയത്തിൽ കൂടുതൽ കേസുകൾ എടുക്കരുതെന്ന നിർദ്ദേശവും സൈബർ പൊലീസിന് എ.ഡി.ജി.പി നൽകിയിട്ടുണ്ട്.
നിലവിൽ നാല് പേർക്കെതിരെ കേസെടുത്തതിന് പിന്നാലെ സി.പി.എമ്മിനെതിരെയും പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ ആദ്യ കേസിൽ പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ.
അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാർ പറയുന്നത്. പാട്ട് ഒരുക്കിയവർക്ക് പൊതുസമൂഹത്തിന്റെയും ഇടതു സഹയാത്രികരുടെയും പിന്തുണ വർധിച്ചതും സർക്കാരിന്റെയും പൊലീസിന്റെയും പിന്നാക്കം പോക്കിന് കാരണമായി.
പാരഡി ഗാനത്തിൽ കേസെടുത്ത സർക്കാരിനും പൊലീസിനുമെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
എന്നാൽ ചാനൽ ചർച്ചകളിൽ സി.പി.എം നേതാക്കൾ കേസെടുത്ത നടപടിയെ ന്യകയീകരിച്ച് രംഗത്ത് വന്നിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് അടക്കമുള്ള യുവാക്കളും സർക്കാർ- പാർട്ടി നടപടികളെ ന്യകയീകരിച്ചിരുന്നു.
ഇതോടെ പല സി.പി.എം സഹയാത്രികരും സാംസ്‌ക്കാരിക രംഗത്തുള്ളവരും പാട്ടിന്റെ അണിയറ പ്രവർത്തകർക്ക് പിന്തുണ നൽകി പരസ്യമായി രംഗത്ത് വരാൻ തയ്യാറായി.
ഇതോടെയാണ് വിഷയത്തിൽ എടുത്ത നിലപാട് തിരുത്താൻ സർക്കാരും സി.പി.എമ്മും തയ്യാറാകുന്നത്.
ഈ തിരിച്ചടി ആഘോഷമാക്കാനും ഇതേപ്പറ്റി പ്രചാരണം നടത്താനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us