തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് എൽഡിഎഫ് മത്സരിക്കും

കക്ഷിനേതാവായ ആർ.പി ശിവജിയെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു.

New Update
CPM

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് എൽഡിഎഫ് മത്സരിക്കും. 

Advertisment

കക്ഷിനേതാവായ ആർ.പി ശിവജിയെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചു.

ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പുന്നക്കാമുകൾ വാർഡിൽ നിന്നാണ് ശിവജി വിജയിച്ചത്.

101 വാർഡുകളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകൾ നേടി ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

വി.വി രാജേഷിനെയാണ് ബിജെപി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 29 സീറ്റ് മാത്രമാണ് കോർപറേഷനിൽ ഇത്തവണ എൽഡിഎഫിന് നേടാനായത്.

Advertisment