/sathyam/media/media_files/2025/12/22/supriya-2025-12-22-00-21-50.png)
തിരുവനന്തപുരം: നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങിൽ മാധ്യമങ്ങൾ അതിരുവിട്ടതിനെ വിമർശിച്ച് നിർമാതാവും മാധ്യമപ്രവർത്തകയും പ്രിത്വിരാജിന്റെ ജീവിതപങ്കാളിയുമായ സുപ്രിയ മേനോൻ.
മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ? ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറുന്നു.
ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.
നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? വാർത്താ പ്രാധാന്യം എത്രത്തോളം നൽകണം എന്നത് ചിന്തിക്കണ്ടേ? - സുപ്രിയ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ചോദിച്ചു.
പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തിരക്കുണ്ടാക്കേണ്ടതുമുണ്ടോയെന്നും സുപ്രിയ കുറിച്ചു. ഇതിനോടകം വലിയ പിന്തുണയാണ് സുപ്രിയയുടെ അഭിപ്രായത്തിന് ലഭിക്കുന്നത്.
ഞായർ രാവിലെ 11.30ന് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെ ശ്രീനിവാസന് ആദരവോടെ നാട് വിടചൊല്ലി.
ഇതിനിടയിലെല്ലാം ഓൺലൈൻ ചാനലുകളുടെ ഉൾപ്പടെ തിരക്ക് അന്ത്യോമപചാരം അർപ്പിക്കാൻ എത്തുന്നവർക്ക് അടക്കം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us