/sathyam/media/media_files/wej9YrbnJ3y3yjlnZaA8.jpg)
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട് .
ഇടതുപക്ഷ പാർടികളുടെ സമർദ്ദത്താൽ രൂപപ്പെട്ടതാണ് തൊഴിലുറപ്പ് പദ്ധതി എന്ന പ്രചാരണവും ഇതോടൊപ്പം സി പി എം ശക്തമാക്കുകയാണ്.
പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിക്കുന്നതാണ് കേന്ദ്ര സർക്കാർ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ബില്ല് എന്നാണ് സിപിഎം നിലപാട് .
വിഷയത്തിൽ കോൺഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചതോടെയാണ് സി പി എം പ്രചാരണം ശക്തമാക്കിയത്.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ലാ അടിസ്ഥാനത്തിൽ ഇടത് പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് .
പരിമിതമായെങ്കിലും തൊഴിലവകാശം ഉറപ്പവരുത്തുന്ന ഒരു സാർവത്രിക ആവശ്യാധിഷ്‌ഠിത നിയമമാണ് മഹാത്‌മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി.
ഇതിന്റെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചുകൊണ്ട് നിയന്ത്രിതമായ തൊഴിൽ അവകാശത്തെ പോലും നിഷേധിക്കുന്നതാണ് പുതിയ ബില്ല്.
ആവശ്യാനുസരണം -ഫണ്ട് അനുവദിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രത്തെ നിയമപരമായി ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. പദ്ധതിയുടെ പേരുമാറ്റം മഹാത്‌മാ ഗാന്ധിയെ അവഹേളിക്കുന്നതിന് തുല്യമാണ്.
മാത്രമല്ല ഗാന്ധിജിയുടെ നിലപാടുകളോടുള്ള സംഘപരിവാർ വൈര്യവും പേരുമാറ്റത്തിൽ പ്രകടമാണ് എന്ന് സി പി എം ചൂണ്ടിക്കാട്ടുന്നു.
ജിറാംജി ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. ആവശ്യത്തിന് ഫണ്ടുകൾ അനുവദിച്ചും 200 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തിയും സാർവത്രികമാക്കിയും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന ആവശ്യവും സി പി എം മുന്നോട്ട് വെയ്ക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us