/sathyam/media/media_files/2025/02/03/sC0o6Alv9zbEgrVmmOlD.jpg)
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഓഫീസില്‍ വരുന്ന ജനങ്ങളോട് മര്യാദയോടെ പെരുമാറണം.
പല കള്ള പരാതികളും നല്‍കി ഭയപ്പെടുത്താന്‍ ശ്രമിക്കും. ഇത്തരത്തില്‍ ഭയപ്പെടുത്താന്‍ വരുന്നവരെ ഇറക്കിവിടണമെന്നും സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി പറഞ്ഞു.
'സര്‍ക്കാര്‍ ഓഫീസിലെത്തിയ പൊതുജനങ്ങളെ ബഹുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്‌നേഹത്തോടെ മാന്യമായിട്ട് പെരുമാറണം.
സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ സ്‌നേഹത്തോടെ വിനയത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥരിലൂടെ അന്യനാട്ടിലുള്ളവര്‍ക്ക് പോലും നമ്മളോട് സ്‌നേഹവും സന്തോഷവും തോന്നും.'
'2001ല്‍ മന്ത്രിയായിരിക്കെ പല കാര്യങ്ങളും മനസിലാക്കാനായിട്ടുണ്ട്. പ്രൈവറ്റ് ബസ് ഡ്രൈവറുമാരും കണ്‍സള്‍ട്ടന്റുമാരും നിങ്ങളെ വളരെ പ്രകോപിതമാക്കുന്നതിനായി കള്ളക്കേസില്‍ പെടുത്തും, വിജിലന്‍സിനെ അറിയുമെന്നൊക്കെ പറഞ്ഞ് നിങ്ങളുടെയടുക്കല്‍ വരും.
സത്യസന്ധരായി ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഒരാളെയും ഭയപ്പെടേണ്ടതില്ല. വിവരാവകാശ നിയമത്തെ പോലും ദുരുപയോഗം ചെയ്യുന്നതായി പല ഓഫീസുകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്'. സത്യസന്ധമായി ജോലി ചെയ്യുന്നവരെ തടയാന്‍ വരുന്ന ഒരാളെയും ഓഫീസിലേക്ക് കയറ്റരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us