വിരട്ടലോ വിലപേശലോ'. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പിന്മാറ്റത്തിന് പിന്നിൽ ബി.ജെ.പിയുടെ ഇടപെടലെന്ന് വാദമുയരുന്നു. യു.ഡി.എഫ് അംഗത്വത്തെ നിരാകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഉയർത്തിയത് രാജീവ് ചന്ദ്രശേഖറിന്റെയും ആർ.എസ്.എസിന്റെയും പേര്. എൻ.ഡി.എ വൈസ് ചെയർമാന്റെ ചാഞ്ചാട്ടത്തിൽ കിടുങ്ങി ബി.ജെ.പി. വിഷ്ണുപുരത്തെ യു.ഡി.എഫിൽ ഉൾപ്പെടുത്തേണ്ടെന്ന് തലസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ

ഇതിനിടെ കാമരാജ് കോൺഗ്രസിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഘടകകക്ഷിയാക്കുന്നതെന്ന ചോദ്യവുമായി തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.

New Update
1001502435

തിരുവനന്തപുരം : കേരള കാമരാജ് കോൺഗ്രസ് അദ്ധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖരൻ യു.ഡി.എഫ് അംഗത്വം നിഷേധിച്ചത് ചർച്ചയാവുന്നു.

Advertisment

 പ്രഖ്യാപനത്തിന്റെ തലേന്ന് വൈകിട്ട് രണ്ട് തവണ പ്രതിപക്ഷനേതാവിനെ ഫോണിൽ വിളിച്ച വിഷ്ണുപുരം മലക്കം മറിഞ്ഞത് ബി.ജെ.പി ഇടപെട്ടതോടെയെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

 മുന്നണിയുടെ അംഗത്വം നിഷേധിച്ച് ചന്ദ്രശേഖരൻ നടത്തിയ പത്രസമ്മേളനത്തിൽ ഉടനീളം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിച്ചിരുന്നു.

 താൻ എന്നും സ്വയം സേവകനാണെന്ന് പറയുമ്പോൾ വിഷ്ണുപുരത്തിന്റെ പിന്മാറ്റത്തിന് പിന്നിൽ ആർ.എസ്.എസ് സ്വാധീനവും ഉണ്ടെന്നും സംശയിക്കപ്പെടുന്നു.

പ്രഖ്യാപനത്തിന്റെ തലേന്ന് വൈകിട്ട് 5:42നും 7:41നും പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വിഷ്ണുപുരം ചന്ദ്രശേഖരൻ ഫോണിൽ വിളിച്ചുവെന്ന് വി.ഡി സതീശൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അത് നിരാകരിക്കാൻ വിഷ്ണുപുരം തയ്യാറായിട്ടുമില്ല.

കാമരാജ് കോൺഗ്രസിനെ യു.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച ചന്ദ്രശേഖരൻ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ എങ്ങനെ മലക്കം മറിഞ്ഞുവെന്നതിനുള്ള കാരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

അദ്ദേഹത്തിന്റെ മകൻ ഉൾപ്പെട്ട ലഹരിക്കേസടക്കം ഉയർത്തിയുള്ള വിരട്ടലാണോ അതോ മറ്റ് വിലപേശലുകൾ നടന്നോ എന്നതിലാണ് അവ്യക്തത നിലനിൽക്കുന്നത്.

സംസ്ഥാനത്ത് എൻ.ഡി.എയുടെ വൈസ് ചെയർമാൻ പദവിയിലുള്ള വിഷ്ണുപുരത്തിന്റെ ചാഞ്ചാട്ടം ബി.ജെ.പി - സംഘപരിവാർ ക്യാമ്പുകളെ ഞെട്ടിവെന്നതാണ് ചുരുക്കം.

ഇതിനിടെ കാമരാജ് കോൺഗ്രസിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഘടകകക്ഷിയാക്കുന്നതെന്ന ചോദ്യവുമായി തലസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.

ചന്ദ്രശേഖരന് പഴയ സ്വാധീനം നിലവിലില്ലെന്നും കോൺഗ്രസിൽ നിന്നും പ്രവർത്തകരെ അടർത്തുന്ന ഇദ്ദേഹത്തെ മുന്നണിയോട് അടുപ്പിച്ച് നിർത്തേണ്ട കാര്യമെന്താണെന്നും ചോദ്യം ഉയർന്നിട്ടുണ്ട്.

വിഷ്ണുപുരത്തിന്റെ വരവ് തലസ്ഥാനത്തെ കോൺഗ്രസിൽ വലിയ തർക്കത്തിന് കാരണമാകുമെന്നും കരുതപ്പെടുന്നു.

 പല തവണ പാർട്ടിയെ പിന്നിൽ നിന്നും കുത്തിയ ചന്ദ്രശേഖരനെ മുന്നണിയുടെ ഭാഗമാക്കാൻ ഇടനില നിന്ന നേതാക്കൾ പാർട്ടിയോട് വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ചില കോൺരഗസ് നേതാക്കൾ വ്യക്തമാക്കുന്നു

Advertisment