'സ്വർണ്ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ'. ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശതിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജയിലിലായ നേതാക്കൾക്കെതിരായ പാർട്ടി നടപടി വൈകിയതും വിനയായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണവിരുദ്ധവികാരവും നേതാക്കളുടെ ധാർഷ്ട്യവും തിരിച്ചടിയായി. റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി

തിരുവനന്തപുരം മേയർ ആര്യാ രജേന്ദ്രന്റെ ഇടപെടലുകളെ പറ്റി പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു.

New Update
1001502508

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള തദ്ദേശത്തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

Advertisment

 സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന എ.പദ്മകുമാറിന്റെയും എൻ.വാസുവിന്റെയും പേരിൽ സി.പി.എം നടപടിയെടുക്കാത്തത് ഇടത്് വിരുദ്ധ വികാരമുണ്ടാക്കി.

അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നലിനും ഇത് വഴിവെച്ചു. സ്ത്രീവോട്ടർമാരിലും അയ്യപ്പഭക്തരിലും ഇത് പ്രകടമായതിനെ തുടർന്നുണ്ടായ ഇടത് വിരുദ്ധ വികാരത്തിൽ സി.പി.എം ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 

ശബരിമലവിവാദം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് കരുതിയ പന്തളം നഗരസഭയിൽ എൽ.ഡി.എഫിന് വിജയിക്കാൻ സാധിച്ചത് എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരായ വികാരം കൊണ്ടുമാത്രമായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാനവ്യാപകമായി സി.പി.എം സമരം നടത്തി ജനസമ്മതി നേടിയെങ്കിലും സമാന സംഭവത്തിൽ പ്രതിചേർക്കപ്പെട്ട വേടന് സംസ്ഥാനസർക്കാർ പുരസ്‌കാരം നൽകി ആദരിച്ച ഇരട്ടത്താപ്പ് വ്യാപക വിമർശത്തിനിടയാക്കിയതായും റിപ്പോർട്ടിലുണ്ട്.

 കണ്ണൂർ എഡിഎം കെ.നവീൻബാബുവിന്റെ മരണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനം തുടങ്ങിയ പ്രാദേശിക വിഷയങ്ങളും തിരഞ്ഞെടുപ്പിൽ അതതിടങ്ങളിൽ പ്രതിഫലിച്ചെന്നും പറയുന്നു.

 ജില്ലകളിൽനിന്നുള്ള ക്രോഡീകരിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഇന്റലിജൻസ് ഡി.ജി.പിക്ക് കൈമാറിയത്.

തിരുവനന്തപുരം മേയർ ആര്യാ രജേന്ദ്രന്റെ ഇടപെടലുകളെ പറ്റി പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു.

 കോർപ്പറേഷനിലുണ്ടായ കടുത്ത ഭരണവിരുദ്ധ വികാരം തലസ്ഥാനത്ത് സി.പി.എമ്മിന്റെ അടിതെറ്റിച്ചു.

മേയർ എന്ത് കൊണ്ട് തദ്ദേശത്തിരഞ്ഞെടുപ്പിൽ മതഎ്‌സരിക്കാതെ മാറി നിൽക്കുന്നുവെന്നതിന് സി.പി.എമ്മിന് കൃത്യമായ ഉത്തരം നൽകാനും കഴിഞ്ഞിരുന്നില്ല.

ഇതിന് പുറമേ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദുവുമായി ഉണ്ടായ സംഭവവികാസങ്ങളും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നാണ് നിഗമനം.

Advertisment