/sathyam/media/media_files/2025/12/23/1001502602-2025-12-23-11-43-36.png)
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ദേശീയ തലത്തിലെ ഘടക കക്ഷി കേരളത്തിൽ സി പി എം നേതൃത്വം നൽകുന്ന എൽഡിഎഫിൽ തുടരുകയാണ്.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഢയും കേന്ദ്ര മന്ത്രി എച്ച്ഡി കുമാര സ്വാമിയും നയിക്കുന്ന ജനതാദൾ ( സെക്യൂലർ ) പാർട്ടി ദേശീയ ജനാധിപത്യ സഖ്യത്തിലെ പ്രബല കക്ഷിയാണ്.
അതേ ജനതാദൾ (എസ് ) കേരള ഘടകം കേരളത്തിൽ എൽഡിഎഫി നൊപ്പമാണ്.
നേരത്തെ പല തവണ ഈ വിഷയം ഉയർന്ന് വന്നപ്പോഴും കേരള ഘടകം വേറെ പാർട്ടി യാകുമെന്ന നിലപാടാണ് മന്ത്രി കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും അടക്കമുള്ളവർ സ്വീകരിച്ചത്.
എംവി ശ്രേയാംസ് കുമാർ നയിക്കുന്ന ആർജെഡി കേരള ഘടകവുമായുള്ള ലയനം അടക്കമുള്ള കാര്യങ്ങൾ ജെഡി എസിൽ പലപ്പോഴും ചർച്ചയായതായാണ് വിവരം .
പുതിയ പാർട്ടി എന്നതടക്കം പലതും ഇതുവരെ നടന്നില്ല എന്നതാണ് യാഥാർത്ഥ്യം .
മാത്രമല്ല എൻ ഡി എ യുടെ ഭാഗമായ ജനതാദർ (എസ് ) ൻ്റെ ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ അടയാളത്തിൽ തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജെഡിഎസ് സ്ഥാനാർത്ഥികൾ മത്സരിച്ചത്.
ഇതിൽ നിന്ന് തന്നെ എൻഡിഎ ഘടക കക്ഷിയായ ജനതാദൾ എസ് തന്നെയാണ് എൽഡിഎഫ് ഘടക കക്ഷിയെന്ന് വ്യക്തം .ഇക്കാര്യത്തിൽ ഇനിയും സി പി എം തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടത് .
ജെഡിഎസിൻ്റെ കേരള ഘടകം മറ്റൊരു പാർട്ടി അല്ലെന്നും അവർ പേര് മാറ്റി മറ്റൊരു പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യാൻ ഇതുവരെ തയ്യാറായില്ല എന്ന് വ്യക്തം .
എന്തായാലും ഇനി ഇക്കാര്യത്തിൽ സി പി എം തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടത്.
ബി ജെ പി യുമായുള്ള ഒത്ത് തീർപ്പ് രാഷ്ട്രീയമാണോ ജനതാദൾ ( എസ് ) നെ എൽഡിഎഫിൽ സംരക്ഷിക്കുന്നതിന് കാരണമെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയാത്ത സാഹചര്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായെങ്കിലും എൽഡിഎഫിലെ എൻഡിഎ ഘടക കക്ഷിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സി പി എം തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us