'ബേപ്പൂരിൽ ബലാബലമോ. അങ്കത്തിനിറങ്ങുമോ അൻവർ'. യു.ഡി.എഫിൽ അംഗമായ അൻവർ ബേപ്പൂരിൽ മത്സരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ്രപവർത്തകൾ. പരമ്പരാഗത എൽ.ഡി.എഫ് മണ്ഡലത്തിൽ ഇക്കുറി മുഹമ്മദ്ദ് റിയാസ് വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിൽ. അൻവർ കളം പിടിച്ചാൽ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടത്തിന് കണ്ണെറിഞ്ഞ് കേരളം

2006ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും 19618 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതാവ് എളമരം കരീം ജയിച്ച് കയറിയത്

New Update
p v anwar 111

തിരുവനന്തപുരം: യു.ഡി.എഫി ലേക്കെത്തിയ അൻവർ ബേപ്പൂരിൽ മത്സരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് രപവർത്തകർ രംഗത്ത് .

Advertisment

ബേപ്പൂർ മണ്ഡലത്തിലേക്ക് സ്വാഗതം എന്ന് കാട്ടി യു.ഡി.എഫ് ്രപവർത്തകർ അൻവറിന്റെ ഫ്‌ളക്‌സുകളും മണ്ഡലത്തിലാകെ ഉയർത്തിക്കഴിഞ്ഞു.

 എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇതുവരെ പി.വി അൻവർ തയ്യാറായിട്ടില്ല.

നിലവിൽ മണ്ഡലത്തിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച പി.എ മുഹമ്മദ്ദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.

എൽ.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലമായ ബേപ്പൂരിൽ അൻവർ കളം പിടിച്ചാൽ തീപാറുന്ന പോരാട്ടത്തിനാവും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുക.

രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് ബേപ്പൂർ നിയമസഭാമണ്ഡലം.

ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം, എന്നീ ഡിവിഷനുകളും അടങ്ങുന്നതാണ് ഈ മണ്ഡലം1977ലും 1980ലും എൻ പി മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ള തൊഴിച്ചാൽ തുടർന്ന് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയാണ് ഇവിടെ വിജയം കൊയ്യുന്നത്.

കോൺഗ്രസിന് പിന്നീട് ഒരിക്കൽപ്പോലും ഈ മണ്ഡലത്തിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ 13 തിരഞ്ഞെടുപ്പുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

ഇതുകൊണ്ട് തന്നെ എക്കാലത്തെയും സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ബേപ്പൂരെന്നതും നിസംശയം പറയാനാവും. 

2006ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും 19618 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതാവ് എളമരം കരീം ജയിച്ച് കയറിയത്.

മുസ്ലീം ലീഗിലെ ഉമ്മർ പാണ്ടിക ശാലയെയാണ് അദ്ദേഹം അന്ന് തറപറ്റിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പ് നടന്ന 2011ൽ സീറ്റ് വീണ്ടും കോൺഗ്രസ് ഏറ്റെടുത്തു.

അന്ന് ആദം മുൽസിയാണ് എളമരത്തെ നേരിടാൻ മണ്ഡലത്തിൽ ഇറങ്ങിയത്. ഭൂരിപക്ഷം 5316ലേക്ക് താഴ്ന്നുവെങ്കിലും അന്നും കരീം സി.പി.എമ്മന്റെ കോട്ടയിൽ പിടിച്ചു നിന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി കേരളത്തിൽ അധികാരമേറ്റപ്പോഴും ബേപ്പൂർ ഇടത്തോട്ട് ചരിഞ്ഞ് തന്നെ നിലയുറപ്പിച്ചു.

എന്നാൽ ആദം മുൽസി പിന്മാറാൻ തയ്യാറായില്ല. 2016ൽ അദ്ദേഹം രണ്ടാം അങ്കത്തിനിറങ്ങി. കരയ്ക്ക് കയറിയ കരീമിന് പകരം സി.പി.എമ്മിന്റെ വി.കെ.സി മമ്മദ്ദ് കോയ കളത്തിലിറങ്ങി.

ആദം മുൽസിക്ക് അടി തെറ്റി. 14363 വോട്ടുകൾക്ക് വിജയിച്ച് കയറിയ മമ്മദ്ദ് കോയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ കരങ്ങൾക്ക് ശക്തി പകർന്നു.

എന്നാൽ കോൺഗ്രസ് സീറ്റ് വിട്ട് നൽകാൻ തയ്യാറായില്ല.

തുടർന്ന് 2021ൽ എൽ.ഡി.എഫ് ഈ സീറ്റിൽ പി.എ മുഹമ്മദ്ദ് റിയാസിനെ ഇറക്കിയപ്പോൾ കോൺഗ്രസിന് വേണ്ടി പി.എം നിയാസാണ് പോരാട്ടത്തിന് ഇറങ്ങിയത്.

എന്നാൽ 28747 എന്ന മിന്നുന്ന ഭൂരിപക്ഷത്തിനാണ് റിയാസ് ജയിച്ചു കയറിയത്. 

ജയിപ്പിച്ചവരെ തന്നെ വീണ്ടും വിജയിപ്പിക്കുന്ന പാരമ്പര്യമാണ് ബേപ്പൂരിനുള്ളത്.

എൻപി മൊയ്തീൻ, എളമരം കരീം, വികെസി മുഹമ്മദ് കോയ എന്നിവർ രണ്ട് തവണ വീതം മത്സരിച്ച് കേരള നിയമസഭയിലെത്തിയിട്ടുണ്ട്. 

ടികെ ഹംസയും കെ ചാത്തുണ്ണിയും മൂന്ന് തവണ വീതം മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2001ൽ ബിജെപിയ്ക്ക് വേണ്ടി എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ബിജെപിക്ക് വേണ്ടി മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം കൂടിയാണിത്. 

അങ്ങനെയുള്ള ബേപ്പൂർ മണ്ഡലം ഇനി യു.ഡി.എഫിന് വേണ്ടി പിടിക്കാൻ അൻവർ ഇറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.

Advertisment