/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കാൻ സർക്കാർ ്രശമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പ്രതിപക്ഷനേതാവ് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ രപവർത്തിക്കുന്നതെന്നും ഈ നീക്കത്തിൽ നിന്നും ഓഫീസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ അന്വേഷണം വഴിതെറ്റിക്കാനുള്ള സമ്മർദ്ദം അവസാനിപ്പിച്ചില്ലെങ്കിൽ അവരുടെ പേരുകൾ പുറത്ത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർവ്വീസിലുള്ളവരായത് കൊണ്ട് താൻ ഇപ്പോൾ അത് പറയുന്നില്ലെന്നും ഇനി ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം തുടർന്നാൽ തനിക്ക് പറയേണ്ടി വരുമെന്നും ്രപതിപക്ഷനേതാവ് അറിയിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എവിടെയെങ്കിലും വിഴ്ച്ചയുണ്ടായാൽ അത് തുറന്ന് കാട്ടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വിഷ്ണുപരും ചന്ദ്രശേഖരന്റെ പാർട്ടിയായ കാമരാജ് കോൺഗ്രസിനെ ഇനി യു.ഡി.എഫിൽ എടുക്കില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് വരെ തന്നോട് വിഷ്ണുപുരം സംസാരിച്ചിരുന്നു. യു.ഡി.എഫിൽ അസോസിയേറ്റ് അംഗം ആക്കിയതിലുള്ള അമർഷമാവാം നിരാകരണത്തിന് കാരണം.
യു.ഡി.എഫിൽ അംഗത്വം നൽകും മുമ്പ് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അല്ലാതെ നൽകില്ല. അസോസിയേറ്റ് അംഗതവം ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ വരേണ്ടതില്ല.
മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് ഒപ്പമാണ് വിഷ്ണുപുരം തന്നെ കാണാനെത്തിയതെന്നും അവർക്ക് മുമ്പിൽ യു.ഡി.എഫ് വാതിലടച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us