ടൂ വീലര്‍ ഡെലിവറി ബോയ്‌സ് അമിതവേഗതയിലും അശ്രദ്ധവുമായാണ് വാഹനമോടിക്കുന്നു. ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ റോഡ് സുരക്ഷിതമായി പൊരുത്തപ്പെട്ട് ക്രമീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എംവിഡി നോട്ടീസില്‍ വ്യക്തമാക്കി. 

New Update
delyvery boys

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. 

Advertisment

ഈ സ്ഥാപനങ്ങളിലെ ടൂ വീലര്‍ ഡെലിവറി ബോയ്‌സ് അമിതവേഗതയിലും അശ്രദ്ധവുമായാണ് വാഹനമോടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. 

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കമ്പനിയുടെ സുരക്ഷാ നയങ്ങള്‍ റോഡ് സുരക്ഷിതമായി പൊരുത്തപ്പെട്ട് ക്രമീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എംവിഡി നോട്ടീസില്‍ വ്യക്തമാക്കി. 

യുക്തിരഹിതമായിട്ടാണ് ഡെലിവറി ബോയ്‌സിന് കമ്പനികള്‍ ഡെഡ് ലൈന്‍ നല്‍കുന്നതെന്നും ഇതാണ് അമിതവേഗത്തിന് കാരണമെന്നും എംവിഡി നോട്ടീസില്‍ വ്യക്തമാക്കി. 

Advertisment