/sathyam/media/media_files/2025/12/16/rajeev-chandrasekhar-local-election-2025-12-16-13-54-32.jpg)
തിരുവനന്തപുരം : ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്.
സി. കെ ജാനു എൻഡിഎ വിട്ട് യുഡിഎഫിൽ ചേർന്നത് പട്ടിക ജാതി / പട്ടിക വർഗ്ഗ വോട്ടുകളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.
മാത്രമല്ല വയനാട്ടിലും ജാനുവിൻ്റെ മുന്നണി മാറ്റം ബി ജെ പിക്ക് തിരിച്ചടിയാകുന്നതിന് സാധ്യതയുണ്ട്.
മുന്നണി വിപുലീകരണം എന്ന ലക്ഷ്യത്തോടെ രാജീവ് ചന്ദ്രശേഖർ മുന്നോട്ട് പോകുമ്പോൾ അദ്ദേഹം ആദ്യം ചെയ്യേണ്ടത് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ കേരള കാമരാജ് കോൺഗ്രസ് പാർട്ടിയെ മുന്നണിയിൽ ഉറപ്പിച്ച് നിർത്തുക എന്നതാണ്.
നിലവിലെ എൽഡിഎഫിലേയും യുഡിഎഫിലേയും കക്ഷികളൊന്നും എൻ ഡി എ യ്ക്ക് ഒപ്പം വരാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ദേശീയ തലത്തിലെ എൻഡിഎ ഘടക കക്ഷികളെ മുന്നണിയുടെ ഭാഗമാക്കുക എന്നതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ മുന്നിലുള്ള വഴി .
ജനതാദൾ (യു) , എൻസിപി എന്നീ പാർട്ടികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ഈ പാർട്ടികൾ ഇപ്പോഴും കേരളത്തിൽ മുന്നണിക്ക് പുറത്താണ് .
ജനം ടി വി യുടെ ചർച്ചകളിൽ സജീവ സാനിധ്യമായ നുസ്രത് ജഹാൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാല ) യുടെ ദേശീയ നേതാവാണ് .
കേന്ദ്രമന്ത്രി രാം ദാസ് അത്വാല നേതൃത്വം നൽകുന്ന ഈ പാർട്ടിയും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഈ പാർട്ടി ബി ജെ പി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സജീവമായി രംഗത്തുണ്ടായിരുന്നു.
എന്നാൽ പിന്നീട് മുന്നണി പ്രവേശനം സംബന്ധിച്ച് ബി ജെ പി യുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ല .
മുന്നണി വിപുലീകരണം ലക്ഷ്യമിടുന്ന രാജീവ് ചന്ദ്രശേഖറിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ കഴിയണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us