ചുവപ്പ് കോട്ടയായ ആറ്റിങ്ങൽ പിടിക്കാൻ യു ഡി എഫ് മുൻ എംപിയെ കളത്തിലിറക്കുമോ ? ആർ.എസ് .പി യുടെ കയ്യിൽ നിന്ന് നിയമസഭാ സീറ്റ് തിരിച്ചെടുക്കാൻ ആലോചന. സി പി എമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിൽ ബിജെപിയും രംഗത്ത്

അതേസമയം ബി ജെ പി യാകട്ടെ കഴിഞ്ഞ തവണ രണ്ടാമത് എത്തിയതിൻ്റെ ബലത്തിൽ ഇക്കുറി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.

New Update
election

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കണക്ക് കൂട്ടലിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നിരിക്കുകയാണ്.

Advertisment

തിരുവനന്തപുരം ജില്ലയിലെ സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങത്.

 ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങൽ , കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ടിന് ഇടത് മുന്നണിയിലെ ഒ.എസ് അംബികയാണ് വിജയം നേടിയത്.

യു ഡി എഫിനായി ആർ.എസ്.പി മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് ബി ജെ പി യാണ് .

 ഇക്കുറി ഒഎസ് അംബികയോ മുൻ എം.എൽഎ ബി സത്യനോ മത്സര രംഗത്തിറങ്ങാൻ സാധ്യതയുണ്ട്.

യുഡി എഫിലാകട്ടെ ആറ്റിങ്ങലിൽ കോൺഗ്രസ് മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട് .

മുൻ എം പി രമ്യാ ഹരിദാസിനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ താല്പര്യം .

മുതിർന്ന നേതാവ് പന്തളം സുധാകരൻ്റെ പേരും കേൾക്കുന്നു .

എം പി മാർക്ക് ഹൈക്കമാൻഡ് മത്സരിക്കാൻ അനുമതി നൽകിയാൽ കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കണമെന്നാണ് ചില മുതിർന്ന നേതാക്കളുടെ താല്പര്യം .

എന്നാൽ സീറ്റ് സംബന്ധിച്ച് ആർ.എസ്.പിയും കോൺഗ്രസും തമ്മിൽ ഇതുവരെ ആശയ വിനിമയം നടന്നിട്ടില്ല .

 അതേസമയം ബി ജെ പി യാകട്ടെ കഴിഞ്ഞ തവണ രണ്ടാമത് എത്തിയതിൻ്റെ ബലത്തിൽ ഇക്കുറി മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ്.

 മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി വി മുരളീധരൻ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ലീഡ് ചെയ്തതും ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിച്ച പാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. പി. സുധീർ തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാ കുന്നതിനാണ് സാധ്യത

Advertisment