/sathyam/media/media_files/2025/12/24/pinarayi-2025-12-24-18-52-25.png)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്.
അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം, കൊടുങ്ങല്ലൂർ നിയമസഭാ ഭരണം എൽഡിഎഫാണ് പിടിച്ചത്. അതുകൊണ്ട് ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുമായി ഒപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഒരു ചിത്രത്തിൽ ഗോവർധനിൽ നിന്നും സോണിയ ഗാന്ധി ഉപഹാരം സ്വീകരിക്കുന്നു.
ഒരു ചിത്രത്തിൽ കയ്യിൽ എന്തോ കെട്ടിക്കൊടുക്കുന്നു. ഒരു ചിത്രത്തിൽ ആൻ്റോ ആന്റണിയും മറ്റൊരു ചിത്രത്തിൽ അടൂർ പ്രകാശും ഒപ്പമുണ്ട്. സോണിയ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് ലഭിക്കാനുള്ള കാല താമസത്തെക്കുറിച്ച് ഒരുപാട് കോൺഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്.
അങ്ങനെയുള്ള സോണിയ ഗാന്ധിയുമായി സ്വർണ്ണ കേസിലെ പ്രതികൾക്ക് എങ്ങനെ അപ്പോയിൻമെന്റ് ലഭിച്ചു.' മുഖ്യമന്ത്രി ചോദിച്ചു
തിരുവനന്തപുരം നഗരസഭയിലുണ്ടായ തോൽവി പ്രത്യേക കാരണങ്ങൾ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയും താത്കാലിക നീക്കുപോക്ക് ഉണ്ടാക്കി ഒന്നിച്ച് അണിനിരന്നു.
തിരുവനന്തപുരം കോർപറേഷനിൽ ഇപ്പൊഴും വോട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത് എൽഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉയർത്തിയ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'പോറ്റിയെ കേറ്റിയെ' എന്ന പാട്ടിനെതിരെ കേസെടുത്തത് സർക്കാർ നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകും പരാതി കിട്ടിയതിനാലാണ് പൊലീസ് കേസെടുത്തത്. പിന്നീട് സർക്കാരിന്റെ നയത്തിനനുസരിച്ച് തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us