ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ. സദ്ഭരണ ദിനാചരണത്തിൽ താല്പര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതി

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും ഡിസംബർ 25 ന് ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കിയിരുന്നത്.

New Update
LOK BHAVAN KERALA

തിരുവനന്തപുരം: ക്രിസ്മസ് അവധി മാറ്റിയതിനെ കുറിച്ച് ഉയർന്ന വിവാദം അനാവശ്യമെന്ന് ലോക്ഭവൻ ഇന്ന് നടക്കുന്ന സദ്ഭരണ ദിനാചരണത്തിൽ താല്പര്യമുള്ളവർ മാത്രം പങ്കെടുത്താൽ മതി. ആരോടും പങ്കെടുക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും വിശദീകരണം. 

Advertisment

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും ഡിസംബർ 25 ന് ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കിയിരുന്നത്.

'രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ നടക്കുന്ന മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം' ഉത്തരവില്‍ പറയുന്നു.

Advertisment