New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
തിരുവനന്തപുരം: കാട്ടാക്കടയിലെ വീട്ടിൽ വൻ മോഷണം. വീട്ടിൽ നിന്ന് 60 പവനിലധികം സ്വർണം കവർന്നു.
Advertisment
തൊഴുക്കൽകോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ വൈകിട്ട് കുടുംബം പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്.
വൈകിട്ട് 5.30 ഓടെയാണ് കുടുംബം പള്ളിയിലേക്ക് പോയത്.
രാത്രി 9.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു.
പിൻവാതിൽ തകർത്താണ് മോഷ്ടാവ് വീട്ടിൽ പ്രവേശിച്ചത് എന്നാണ് സൂചന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us