വിവാദങ്ങള്‍ ഒഴിഞ്ഞു ഔദ്യോഗിക പ്രഖ്യാപനം വന്നു ; വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി

ശ്രീലേഖ മേയര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതിനോട് ബിജെപിയിലെ വലിയൊരു വിഭാഗം നേരത്തെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. 

New Update
bjp tvm

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വി.വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

Advertisment

ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും. വി.വി രാജേഷും ആർ. ശ്രീലേഖയും ബിജെപി കമ്മിറ്റി ഓഫീസിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അധികാരം കിട്ടിയ തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മേയറെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയായിരുന്നു. ഒറ്റ പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായത്. 


മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, വി.വി രാജേഷ് എന്നിവരുടെ പേരുകളാണ് കേന്ദ്രത്തിന് കൈമാറിയതെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. 


ശ്രീലേഖ മേയര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതിനോട് ബിജെപിയിലെ വലിയൊരു വിഭാഗം നേരത്തെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. 

അതുകൊണ്ടാണ് മേയര്‍ ആരായിരുന്നിലും അത് അംഗീകരിക്കണമെന്ന് എല്ലാ കൗണ്‍സിലര്‍മാരോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചത്. 

Advertisment