/sathyam/media/media_files/2025/12/25/img111-2025-12-25-19-29-51.png)
തിരുവനന്തപുരം: വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ പ്രത്യേക സംവിധാനങ്ങളോടെയാണ് യുവാവ് രഹസ്യമായി കഞ്ചാവ് കൃഷി ചെയ്തത്.
മുറിക്കുള്ളിൽ പ്രത്യേക ഫാനും ലൈറ്റുമൊക്കെ ഘടിപ്പിച്ച് കാറ്റും വെളിച്ചവും സജ്ജമാക്കിയാണ് ചെടി പരിപാലിച്ചത്. 20 ദിവസം വളര്‍ച്ചയുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്.
ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യേണ്ട രീതികള്‍ സംബന്ധിച്ച് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മുറിക്കുള്ളിലേക്കു മറ്റാരെയും കയറാന്‍ അനുവദിച്ചിരുന്നില്ല.
ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്കുള്ള മറയുണ്ടാക്കിയത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടത്. അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.
വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തു നിന്ന് ആളുകള്‍ വരുന്നതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്. ഷാഡോ പൊലീസ് എസ്‌ഐ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനുഷിനെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us