/sathyam/media/media_files/2025/12/25/rajeev-chandrasekhar-2025-12-25-21-14-34.png)
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി രീതി അനുസരിച്ചാണ് പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണെന്നും വി.വി രാജേഷിനും ആശാനാഥനും ആശംസകള്‍ നേരുന്നുവെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ തര്‍ക്കത്തില്‍ മാധ്യമങ്ങള്‍ പേടിക്കേണ്ട. സമയമാകുമ്പോള്‍ സിസ്റ്റമാറ്റിക്കായി തീരുമാനിക്കും'. ആര്‍ ശ്രീലേഖയുടെ നിയമസഭാ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കാമെന്നും രാജീവ് ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി വി.വി രാജേഷിനെയും ആശാനാഥിനെയും തെരഞ്ഞെടുത്തിരുന്നു.
മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ പിന്തള്ളിയാണ് രാജേഷിനെ പരിഗണിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായി ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബിജെപി നേതൃത്വം വെല്ലുവിളി നേരിട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us