/sathyam/media/media_files/2025/11/08/sir-2025-11-08-08-14-32.jpg)
തിരുവനന്തപുരം:എസ്ഐആര്‍ കരട് പട്ടികയിൽ ഉൾപ്പെട്ട ഹിയറിങ്ങിന് ഹാജരാകേണ്ടവരുടെ വിവരങ്ങൾ ബിഎൽഒമാർക്ക് കൈമാറിത്തുടങ്ങി.
ഹാജരാകാൻ വ്യക്തികൾക്ക് എപ്പോൾ മുതൽ നോട്ടീസ് നൽകണമെന്ന് നിർദേശമില്ല.
മാപ്പിങ് പൂർത്തിയായില്ലെന്നാണ് കമ്മീഷൻ അറിയിക്കുന്നത്.
എന്യൂമറേഷൻ ഫോം തിരിച്ചുനൽകിയ എല്ലാവരെയും ഉൾപ്പെടുത്തിയാണ് എസ്ഐആർ കരട് വോട്ടർ പട്ടിക.
ഇതിൽ 2002ലെ വോട്ടർ പട്ടികയുമായി മാപ്പിങ് ചെയ്യാനാവാത്ത എട്ട് ശതമാനം പേരുണ്ട്. ഇവർക്ക് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം നോട്ടീസ് നൽകി ഹിയറിങ്ങിനുള്ള അവസരം ഒരുക്കും.
എന്നാൽ കരടുപട്ടിക പ്രസിദ്ധീകരിച്ച് മൂന്നാം ദിനവും നോട്ടീസ് നൽകുന്ന കാര്യത്തിൽ ബിഎൽഒമാർക്ക് അവ്യക്തത തുടരുകയാണ്.
നിലവിൽ ബൂത്ത് അടിസ്ഥാനത്തിലുള്ള മാപ്പ് ചെയ്യാത്തെ ആളുകളുടെ വിവരങ്ങൾ ബിഎൽമാർക്ക് നൽകിയിട്ടുണ്ടെങ്കിലും തുടർനടപടികൾ അറിയിച്ചിട്ടില്ല.
നേരത്തെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിൽ കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.
ഇതേ മാതൃകയിൽ മാപ്പിങ് ചെയ്യാത്തവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ ആവശ്യം.
പരമാവധി ആളുകൾക്ക് നോട്ടീസ് നൽകാതെ മാപ്പിങ് നടന്നു കൊണ്ടിരിക്കുകയാണെന്നും അതിനുശേഷം തുടർനടപടിയിലേക്ക് കടക്കും എന്നാണ് കമ്മീഷൻ അറിയിക്കുന്നത്.
ഫെബ്രുവരി 14 വരെ ഹിയറിങ് നടപടികൾ ഉണ്ടാകും. അതേസമയം, കരടു പട്ടികൾക്കും മേലുള്ള പരാതികളും ആക്ഷേപങ്ങളും കമ്മീഷൻ സ്വീകരിച്ചു തുടങ്ങി.
ഫോം 6 വഴി പുതിയ വോട്ടർമാരായി ചേരാനുള്ള അപേക്ഷയാണ് ഇതുവരെ ലഭിച്ചതിൽ കൂടുതലും.
ജനുവരി 22 വരെയാണ് കരടു പട്ടികക്കു മേൽ ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us