/sathyam/media/media_files/2025/12/26/img122-2025-12-26-17-44-54.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്ത ചെന്നൈ വ്യവസായി ഡി.മണി തന്നെയാണെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി.
പ്രവാസി വ്യവസായിയെ ദൃശ്യങ്ങൾ കാണിച്ചാണ് സ്ഥിരീകരിച്ചത്. എം.എസ് മണി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് വ്യവസായിക്ക് എസ്‌ഐടി നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണമെന്നാണ് നിർദേശം. എന്നാൽ താൻ ഡി.മണിയല്ലെന്നും ഉണ്ണിക്കൃഷണൻ പോറ്റിയെ അറിയില്ലെന്നുമാണ് എം.എസ് മണി പറയുന്നത്.
എന്നാൽ, ശബരിമല വിഗ്രഹക്കടത്ത് പരാതിയിലെ ആരോപണങ്ങൾ ഡി.മണിയും ഉണ്ണികൃഷ്ണൻ പോറ്റിയും നിഷേധിച്ചിരുന്നു. തനിക്ക് സ്വർണവ്യാപാരം മാത്രമാണ് ഉള്ളതെന്ന് മണി മൊഴി നൽകി.
പോറ്റിയെ കുറിച്ച് അറിയില്ല. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് കേട്ടുകേൾവി മാത്രമെന്നും മണി അന്വേഷണസംഘത്തെ അറിയിച്ചു. മണിയെ അറിയില്ലെന്ന് പോറ്റിയും മൊഴി നൽകിയിരുന്നു. ഇന്നലെ ജയിലിലെത്തിയാണ് പോറ്റിയുടെ മൊഴിയെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us