/sathyam/media/media_files/ZsoFUxsxOR603GOMwXsk.jpg)
തിരുവനന്തപുരം: ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വിൽപ്പന നടന്നെന്ന് കണക്ക്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്.
അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഉണ്ടായത്. ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്.
114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളുൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ഇടങ്ങളില്‍ പ്രീമിയം കൗണ്ടറുകൾ ഈയടുത്തായി തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.
റെക്കോർഡ് മദ്യവിൽപ്പന; ക്രിസ്മസ് വാരത്തിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റു, 19 ശതമാനത്തിന്‍റെ വർധനവ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us