മുഖ്യമന്ത്രിയുടെ കാറും ഓഫീസിന് മുന്നില്‍ എത്തുന്നത് വിദൂരമല്ല. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാഹനം ബിജെപി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ചത്രം പങ്കുവച്ച് കെ സുരേന്ദ്രന്‍

കേരളത്തിലെ ആദ്യത്തെ ബിജെപി മേയറും ഡെപ്യൂട്ടി മേയറും ഇന്ന് സംസ്ഥാന ഓഫീസിന് മുന്നില്‍ അവരുടെ കാറുകള്‍ അഭിമാനത്തോടെ പാര്‍ക്ക് ചെയ്തു. വളരെ പെട്ടെന്ന് തന്നെ കേരള മുഖ്യമന്ത്രിയുടെ കാറും ഇവിടെ പാര്‍ക്ക് ചെയ്യും. അത് ഉറപ്പാണ് – സുരേന്ദ്രന്‍ കുറിച്ചു.

New Update
img(126)

തിരുവനന്തപുരം: മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാഹനം ബിജെപി ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ചത്രം പങ്കുവച്ച് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കാറും ഓഫീസിന് മുന്നില്‍ എത്തുന്നത് വിദൂരമല്ലെന്നും സുരേന്ദ്രന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

Advertisment

കേരളത്തിലെ ആദ്യത്തെ ബിജെപി മേയറും ഡെപ്യൂട്ടി മേയറും ഇന്ന് സംസ്ഥാന ഓഫീസിന് മുന്നില്‍ അവരുടെ കാറുകള്‍ അഭിമാനത്തോടെ പാര്‍ക്ക് ചെയ്തു. വളരെ പെട്ടെന്ന് തന്നെ കേരള മുഖ്യമന്ത്രിയുടെ കാറും ഇവിടെ പാര്‍ക്ക് ചെയ്യും. അത് ഉറപ്പാണ് – സുരേന്ദ്രന്‍ കുറിച്ചു.

കേരളത്തിലെ ആദ്യത്തെ ബിജെപി മേയറായി വി.വി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 100 അംഗ കൗണ്‍സിലില്‍ 51 വോട്ടുകള്‍ നേടിയാണ് രാജേഷിന്റെ വിജയം. ഡെപ്യൂട്ടി മേയര്‍ ആയി ജിഎസ് ആശാ നാഥിനെയും തിരഞ്ഞെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ പി ശിവജിക്ക് 29 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി കേസ് ശബരിനാഥന് 17 വോട്ടും ലഭിച്ചു. യുഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. 

51 അംഗങ്ങളുടെ പിന്തുണയോടെ ജിഎസ് ആശാനാഥ് ഡെപ്യൂട്ടി മേയറായും ചുമതല ഏറ്റു. വയോജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ 50 ലക്ഷം രൂപ അനുവദിക്കുമെന്നാണ് മേയറുടെ ആദ്യ പ്രഖ്യാപനം.

Advertisment