/sathyam/media/media_files/2025/12/27/o8p415rc_pm-modi-mann-ki-baat-650_625x300_30_april_23-2025-12-27-14-23-04.webp)
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ച രാജ്യത്തെ ജനങ്ങളുമായി തൻ്റെ ചിന്തകൾ പങ്ക് വെയ്ക്കാറുണ്ട്.
പ്രാദേശിക , ദേശീയ , അന്തർ ദേശീയ വിഷയങ്ങൾ , കല , സംസ്കാരം , കായികം , പരിസ്ഥിതി സംരക്ഷണം തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും പരാമർശിക്കുന്നതാണ് പ്രധാനമന്ത്രി മൻ കി ബാത്തിൽ നടത്തുന്ന സംഭാഷണം , ദൂരദർശനിലും ആകാശവാണിയിലും രാവിലെ 11 മണിക്ക് ഹിന്ദിയിലുള്ള പ്രധാനമന്ത്രിയുടെ സംഭാഷണവും പിന്നാലെ 11.30 ന് മലയാളമടക്കം പ്രദേശിക ഭാഷകളിലുള്ള വിവർത്തനവും കേൾക്കാം.
മൻ കി ബാത്ത് എല്ലാ ബൂത്തുകളിലും പ്രവർത്തകർ കേൾക്കണമെന്ന് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. മൻ കി ബാത്ത് കേൾക്കുന്ന ചിത്രങ്ങളടക്കം സരൾ ആപ്പിൽ പ്രവർത്തകർ പങ്ക് വെയ്ക്കണം.
ബി ജെ പി യുടെ സംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെയ്ക്കുന്നതാണ് സരൾ ആപ്പ് അഞ്ച് ബൂത്തിലെ ചിത്രങ്ങൾ മാത്രമാണ് ഒരു പ്രവർത്തകന് സരൾ ആപ്പിൽ പങ്ക് വെയ്ക്കാൻ കഴിയൂ. അത് കൊണ്ട് തന്നെ ബൂത്ത് പ്രസിഡൻ്റ് ഉപരി എല്ലാ കാര്യകർത്താക്കളും പ്ലേസ്റ്റോറിൽ നിന്ന് സരൾ ആപ്പ് അപ്‌ലോഡ് ചെയ്യണം.
മൻ കി ബാത്ത് കേൾക്കുന്നതിൻ്റെ ചിത്രങ്ങൾ എല്ലാ പ്രവർത്തകർക്കും അപ്ലോഡ് ചെയ്യുന്നതിന് കഴിയും. എന്നാൽ സംഘടനാ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട സംഘടനാ ഭാരവാഹികൾക്ക് മാത്രമേ സരൾ ആപ്പിൽ അപ്ലോഡ് ചെയ്യാൻ കഴിയൂ.
എന്തായാലും പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പോലും ബി ജെ പി ബൂത്ത് തല പ്രവർത്തനം ശക്തമാക്കാൻ ഉപയോഗിക്കുകയാണ്. മാതൃകാ പരമായ പ്രവർത്തനമാണ് ബൂത്ത് തല പ്രവർത്തനം ശക്തമാക്കുന്നതിൽ ബി ജെ പി നടത്തുന്നത്.
പ്രമുഖ വ്യക്തികൾക്കൊപ്പം മൻ കി ബാത്ത് കേൾക്കുക , നേതാക്കൾ അണികളുടെ വീട്ടിൽ എത്തുക അങ്ങനെ മൻ കി ബാത്തിലൂടെ ബി ജെ പി രാഷ്ട്രീയ മാറ്റമാണ് ലക്ഷ്യമിടുന്നത്. മൻ കി ബാത്ത് ബിജെപി രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് മറ്റ് രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us