മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ കലാസംവിധാനം നിർവഹിച്ച കെ ശേഖർ അന്തരിച്ചു

82ൽ പുറത്തിറങ്ങിയ 'പടയോട്ടം 'എന്ന ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു. 

New Update
img(130)

തിരുവനനന്തപുരം: പ്രശസ്ത കലാസംവിധായകൻ കെ ശേഖർ (72) അന്തരിച്ചു. 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ കലാസംവിധാനം നിർവഹിച്ച ചലച്ചിത്രകാരനാണ്. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം.

Advertisment

കേരള സർവകാശാലയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാനരം​ഗത്തേക്ക് എത്തുന്നത്. 1982ൽ പുറത്തിറങ്ങിയ 'പടയോട്ടം 'എന്ന ചിത്രത്തിലെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനർ ആയിരുന്നു. 


'മൈ ഡിയർ കുട്ടിച്ചാത്തൻ' സിനിമയിലെ 'ആലിപ്പഴം പെറുക്കാം' എന്ന പാട്ടിൽ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി രൂപകൽപ്പന ചെയ്തത് ഇദ്ദേഹമായിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു.


വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.

Advertisment