എസ്ഐആ‍ർ കരട് പട്ടിക. പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്. ഇന്ന് വൈകിട്ട് 5 മണി മുതൽ

അതേ സമയം ലോക്സഭാ തെര‍ഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു.

New Update
voters list

തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. 

Advertisment

കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. 

അതേ സമയം ലോക്സഭാ തെര‍ഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാൻ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം, എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,മലയോര-തീര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. 

Advertisment