New Update
/sathyam/media/media_files/2025/12/28/v-k-prasanth-2025-12-28-10-45-00.webp)
തിരുവനന്തപുരം: ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയാനാവശ്യപ്പെട്ടതിൽ രൂക്ഷപ്രതികരണവുമായി വി/കെ പ്രശാന്ത്. ഉത്തരേന്ത്യയിലെ ബുൾഡോസർ രാജ് പോലെയുള്ള വേരൊരു മാതൃകയാണെന്നും പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നും വി.കെ പ്രശാന്ത് പറഞ്ഞു.
Advertisment
'കൗൺസിലറുടെ ഓഫീസിന് ചില സൗകര്യക്കുറവുകളുണ്ട്. അത് കൊണ്ട് എംഎൽഎയുടെ ഓഫീസ് കൂടി എടുക്കേണ്ടതുണ്ടെന്നും മാറണം എന്നുമാണ് പറഞ്ഞത്.
ഏഴ് വർഷമായി അവിടെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ മേയറായപ്പോഴാണ് കോർപറേഷൻ കെട്ടിടങ്ങളിൽ കൗൺസിലർമാർക്ക് കേന്ദ്രങ്ങൾ അനുവദിക്കുന്നത്. അത് ഒഴിയാൻ പറയാൻ നിയമപരമായ രീതിയുണ്ട്.
ആദ്യം തീരുമാനം റദ്ദാക്കണം. അങ്ങനെ റദ്ദാക്കി സെക്രട്ടറി നോട്ടീസ് നൽകുമ്പോഴാണ് നടപടിക്രമം ആകുക. ഇവിടെ കൗൺസിലർ വിളിച്ച് എംഎൽഎയോട് ഒഴിയാൻ പറയുകയാണ്. ഇത് എവിടുത്തെ ന്യായമാണ്? ഇത് ശരിയായ രീതിയില്ല- വി.കെ പ്രശാന്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us