New Update
/sathyam/media/media_files/2025/07/01/child-death-2025-07-01-21-47-33.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽഡറാണ് മരിച്ചത്.
Advertisment
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ആറു മണിയോടു കൂടിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്.
കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചത് പോലുള്ള പാടുകളാണ് കുട്ടിയുടെ കഴുത്തിൽ കണ്ടത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, സംശയം തോന്നിയതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us