New Update
/sathyam/media/media_files/zAl0wKg9jBFlDD77vcs3.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി യാത്രയ്ക്കിടയിൽ യുവതിയെ ഇറക്കിവിട്ടതായി പരാതി. 18 രൂപ ടിക്കറ്റ് എടുത്ത യുവതിക്ക് യഥാസമയം ഗൂഗിൾ പേ വർക്ക് ചെയ്യാത്തതാണ് ബസിൽ നിന്ന് ഇറക്കിവിടാൻ കാരണം.
Advertisment
തിരുവനന്തപുരം വെള്ളറട സ്വദേശിയും കുന്നത്തുകാലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ദിവ്യ എന്ന 28കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
പതിവായി ഡ്യൂട്ടി കഴിഞ്ഞ് നെയ്യാറ്റിൻകരയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന ബസിൽ നിന്നുമാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
രാത്രി രണ്ടര കിലോമീറ്റർ നടന്ന ശേഷമാണ് യുവതി വീട്ടിലെത്തിയത്. ഇവർ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ 26-ാം തീയതി രാത്രി 9 മണിക്കായിരുന്നു സംഭവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us