New Update
/sathyam/media/media_files/2025/12/29/hhh-2025-12-29-06-09-28.jpg)
തിരുവനന്തപുരം: തദ്ദേശവകുപ്പ് ഡയറക്ടറേറ്റ് ഉൾപ്പടെ സ്ഥിതിചെയ്യുന്ന നന്തൻകോട് ജംഗ്ഷനിലെ സ്വരാജ് ഭവനിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് സർക്കാർ വാഹനങ്ങൾ കത്തിനശിച്ചു.
Advertisment
ഫയർഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ചവറിന് തീപിടിച്ച് കത്തുന്നത് കണ്ടവരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. എന്നാൽ തീ പെട്ടന്ന് പടർന്ന് പരിസരത്തു കിടന്ന കാറിലേക്ക് കത്തുകയായിരുന്നു.
ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്ന കാറും പുതിയ കാറുമാണ് പൂർണമായി കത്തിനശിച്ചത്. മൂന്നാമത്തെ വാഹനത്തിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം സ്ഥലത്ത് മാലിന്യം കത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇതാണോ തീ പടരാൻ കാരണമെന്നും അന്വേഷണം നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us