/sathyam/media/media_files/2025/12/29/1001519500-2025-12-29-10-49-01.jpg)
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ എം.എൽ എ വി കെ പ്രശാന്തിനോട് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് എം എൽ എ ഓഫീസ് ഒഴിയാൻ കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദത്തിന് കാരണം .
മുൻ ഡിജിപി കൗൺസിലർ ആയതിൻ്റെ പത്രാസ് എന്നടക്കം സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനവും ഒക്കെ ഇടത് ക്യാമ്പ് ഉയർത്തി.
എന്നാൽ വിവാദം ആളി പടർന്നതോടെ വാടക കുടിശ്ശിക , കുറഞ്ഞ വാടക അങ്ങനെ പല വിഷയങ്ങളും ചർച്ചയായി മാറി.
കുറഞ്ഞ വാടകയ്ക്ക് എടുക്കുന്ന പല കെട്ടിടങ്ങൾക്കും വർഷങ്ങളായി വാടക കുടിശ്ശികയുണ്ട്.
ഇങ്ങനെ കോർപ്പറേഷനിൽ മാത്രമല്ല പല തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞ വാടകയ്ക്ക് മുറികൾ കൈവശം വെച്ചിരിക്കുന്നതിൽ നല്ലൊരു പങ്കും സി പി എമ്മും പോഷക സംഘടനകളുമാണ് .
സർവ്വീസ് സംഘടനകളും പാലിയേറ്റിവ് കെയർ സ്ഥാപനങ്ങളും പാർട്ടിയോട് അനുഭാവമുള്ള ക്ലബ്ബുകളും വേറെ , ഇങ്ങനെ തിരുവനന്തപുരം കോർപ്പറേഷനിൽ തുടങ്ങിയ വിവാദം കേരളമാകെ ചർച്ച ചെയ്യപ്പെടുമ്പോൾ അത് ബി ജെ പി ആഗ്രഹിച്ച തലത്തിൽ കാര്യങ്ങൾ ചെന്നെത്തുകയാണ്.
വാടക കൊള്ള സമൂഹം ചർച്ച ചെയ്യപ്പെടണമെന്നാണ് ബി ജെ പി യുടെ ആഗ്രഹം.
കുറഞ്ഞ നിരക്കിൽ കണ്ണായ സ്ഥലത്ത് കെട്ടിടങ്ങൾ സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും തദ്ദേശ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകുന്നത് തുറന്ന് കാട്ടുമ്പോൾ കോടികളുടെ വെട്ടിപ്പാണ് പുറത്ത് വരുന്നത്.
തദ്ദേശ സ്ഥാപനങ്ങളെ എങ്ങനെ പാർട്ടി ഉപയോഗിക്കുന്നു എന്നത് സമൂഹം ചർച്ച ചെയ്യുമ്പോൾ ഈ വിഷയത്തിൽ ബി ജെ പി ഉദ്ദേശിച്ചതും ഇത്ര തന്നെ .
ബി ജെ പി നീക്കത്തിൽ സി പി എം വെട്ടിലായി എന്ന് പറയുന്നതാണ് യാഥാർത്ഥ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us