ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വിജയകുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന റിമാഡ് റിപ്പോർട്ട് പുറത്ത്. രേഖകളിൽ കൃത്രിമം വരുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിജയകുമാർ സഹായം ചെയ്തു നൽകി

ബോർഡ് അം​ഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു. കേസുകൾ വന്നശേഷം അനുകൂലമായി മൊഴി നൽകാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിമാഡ് റിപ്പോർട്ട്. 

New Update
img(160)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻ. വിജയകുമാറിൻ്റെ പങ്ക് വ്യക്തമാക്കുന്ന റിമാഡ് റിപ്പോർട്ട് പുറത്ത്. വിജയകുമാറിന് സ്വർണക്കൊള്ളയുടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

Advertisment

ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിജയകുമാർ സഹായം ചെയ്തു നൽകി. രേഖകളിൽ കൃത്രിമം വരുത്തിയത് വിജയകുമാറിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

തങ്ങളുടെ അറിവോടെയല്ല സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിട്ടതെന്നായിരുന്നു വിജയകുമാറിൻ്റെ മൊഴി. 

ബോർഡ് അം​ഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും റിപ്പോട്ടിൽ പറയുന്നു. കേസുകൾ വന്നശേഷം അനുകൂലമായി മൊഴി നൽകാൻ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിമാഡ് റിപ്പോർട്ട്. 

Advertisment