അതിഥിത്തൊഴിലാളി ഭാര്യയുടെ കഴുത്തറുത്തശേഷം ആത്മഹത്യക്ക്‌ ശ്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ഗുരുതര നിലയിലായ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്.

New Update
police jeep 2

നെടുമങ്ങാട്: അതിഥിത്തൊഴിലാളി ഭാര്യയുടെ കഴുത്തറുത്തശേഷം ആത്മഹത്യക്ക്‌ ശ്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇരുവരും ആശുപത്രിയിലാണ്. 

Advertisment

തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ നെട്ടയിലാണ് സംഭവം. അസം സ്വദേശികളായ പ്രിയ (23), ഗോവിന്ദ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ഗോവിന്ദും പ്രിയയും ശ്രീകാര്യത്തായിരുന്നു താമസം. ഒരുമാസമായി പ്രിയ ഗോവിന്ദിന്റെ സുഹൃത്തിനൊപ്പം നെട്ടയിൽ വാടക വീട്ടിലാണ്‌. 


മൂന്നു ദിവസം മുമ്പാണ് നെടുമങ്ങാടിനു സമീപം നെട്ടയിലാണ് ഇരുവരും താമസിക്കുന്നതെന്ന് ഗോവിന്ദ് അറിഞ്ഞത്. ഇവരുടെ ഫോട്ടോയുമായെത്തി നാട്ടുകാരോട്‌ അന്വേഷിച്ചാണ്‌ തിങ്കളാഴ്‌ച താമസസ്ഥലം കണ്ടെത്തിയത്‌.


പകൽ പന്ത്രണ്ടോടെ നെട്ടയിലെ വാടക വീട്ടിലെത്തിയ ഗോവിന്ദ് കത്തികൊണ്ട് പ്രിയയുടെ കഴുത്തറുത്തു. പ്രിയ മരിച്ചെന്ന് കരുതി സ്വന്തം അടിവയറ്റിലും ഹൃദയത്തിലും കത്തി കുത്തിയാഴ്‌ത്തി.

നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് ഗുരുതര നിലയിലായ ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

Advertisment