തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു

New Update
1519624-untitled-1-recovered-recovered-recovered-recovered-recovered

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. വലിയശാലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisment

കൊച്ചാർ സ്വദേശികളായ സച്ചിൻ, ശ്രീഹരി എന്നിവർക്ക് ആക്രമണത്തിൽ പരിക്ക്. പൊലീസ് നോക്കി നിൽക്കെയായിരുന്നു മർദനം.

പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ആർഎസ്എസ് ശാഖയ്ക്ക് മുന്നിലൂടെ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തായിരുന്നു അക്രമം. കേസിൽ കൃഷ്ണകുമാർ, വിഘ്നേഷ് എന്നിവരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment