New Update
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്.
Advertisment
അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപകടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us