/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്ക നേടിയ വർഷമാണ് കടന്നുപോകുന്നത്.
തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകൾ ഉറപ്പുള്ള തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു എൽ.ഡി.എഫ് ഒരു തിരിച്ചടി കിട്ടി. ബി.ജെ.പിയുടെ വോട്ട് ഷെയർ 20 ശതമാനത്തിൽ നിന്നു താഴേക്കു പോകുന്ന കാഴ്ച കണ്ടെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെ പിടിക്കാനായത് നേട്ടമായി.
ഇനി നാലു മാസം മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചകളും നേട്ടങ്ങളും മുന്നണികൾ ഇഴകീറി പരിശോധിച്ചു വരികയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു കണക്കിന്‍റെ അടിസ്ഥാനത്തിൽ നോക്കിയാൽ കേരളത്തിൽ ഇപ്പോൾ 80 നിയമസഭാ സീറ്റുകളിൽ ഭൂരിപക്ഷം യുഡിഎഫിനാണ്. എൽഡിഎഫിന് 58 നിയമസഭാ സീറ്റിലും എൻഡിഎയ്ക്ക് രണ്ടു സീറ്റിലും ഭൂരിപക്ഷമുണ്ട്.
മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യുഡിഎഫിന്റെ സമഗ്രാധിപത്യമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ട്. കണ്ണൂരിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് എൽഡിഎഫിന്റെ മുൻതൂക്കം.
തിരുവനന്തപുരത്തെ നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ഉണ്ട്. തൃശൂരിൽ ബി.ജെ.പിക്ക് ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷം ഇല്ല എന്നതും ഈ കണക്കിലെ പ്രത്യേകതയാണ്.
എല്‍.ഡി.എഫ് ലക്ഷ്യം തുടർഭരണം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായായെങ്കിലും തുടർഭരണം ഉണ്ടാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
എല്‍ഡിഎഫിന് 60 സീറ്റുകള്‍ ഉറപ്പായും ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എൽഡിഎഫിന് അധികമുണ്ടെന്നുമാണ് സി.പി.എം സംസ്ഥാന്ന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.
ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകും. തുടര്‍ഭരണത്തില്‍ ആശാവഹമായ പ്രതീക്ഷയുണ്ട്. കൂടാതെ അമിത ആത്മവിശ്വാസം കൊണ്ടാണ് പഞ്ചായത്തുകളില്‍ തോല്‍വിയുണ്ടായതെന്നും ഇത് സിപിഎമ്മിന്‍റെ സംഘടനാ വീഴ്ചയാണെന്നും എം.വി ഗോവിന്ദൻ തുറന്നു സമ്മതിക്കുന്നു.
ജനങ്ങള്‍ എൽഡിഎഫിൽ നിന്ന് അകന്നുവെന്നും എന്നാൽ, അടിത്തറ തകര്‍ന്നിട്ടില്ലെന്നും തിരിച്ചടിയിൽ പാഠം പഠിച്ച് തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറയുന്നു.
മൂന്നാം ഭരണത്തിനായി കാലവിളംബരം ഇല്ലാതെ രംഗത്തിറങ്ങണം.
ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തണം. തിരുത്തൽ വരുത്താൻ എൽഡിഎഫിന് കഴിയണം. ജനങ്ങളുമായി സത്യസന്ധമായ ആശയ വിനിമയമാണ് മാർഗം. ജനങ്ങൾ തന്നെയാണ് വലിയവൻ. ഈ തിരിച്ചറിവോടെ ഇടതുപക്ഷം മുന്നോട്ട് പോകണമെന്നും സി.പി.ഐ പറയുന്നു.
ഇതോടെ പിഎം ശ്രീ ഒപ്പിട്ടതില്‍ ഉപ്പടെയുള്ള പിഴവുകൾ തിരുത്തി എൽ.ഡി.എഫ് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്.
ഇതോടൊപ്പം എൽഡിഎഫ് സർക്കാരിൻ്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും ശ്രമങ്ങൾ ഉടൻ ആരംഭിക്കും. വരാനിരിക്കുന്ന ബജറ്റിൽ കൂടുത്ത ജനക്ഷേമ പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നൂറു സീറ്റിൽ നിന്ന് പിന്നോട്ടില്ല.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 15 വഷത്തിനിടെയുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഇക്കുറി യു.ഡി.എഫിനുണ്ടായത്.
നിയമസഭ പിടിക്കാൻ ഒരുങ്ങുന്ന യു.ഡി.എഫിന് ഊർജം പകരുന്ന വിജയമാണ് യു.ഡി.എഫിന് ഉണ്ടായിക്കുന്നത്. പുതുവർഷത്തിൽ യു.ഡി.എഫിന് പ്രതീക്ഷകളേറെ.
നിലവിൽ 80 മുതൽ 85 സീറ്റിൽ യു.ഡി.എഫിനാണ് മേൽക്കൈയുള്ളത്. നിയമസഭയിൽ 100ലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
എൽ.ഡി.എഫ് തകർത്ത കേരളത്തെ കരകയറ്റാൽ ബദൽ അവതരിപ്പിക്കുമെന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കുമെന്നും വി.ഡി സതീശൻ പറയുന്നത്.
മൂന്നാഴ്ചയ്ക്കുള്ളിൽ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റ് നൽകാൻ യു.ഡി.എഫിലും കോൺഗ്രസിലും തീരുമാനം ഉണ്ടാകും. ഇതോടൊപ്പം ജനകീയരല്ലാത്ത എം.എൽ.എമാരെ മത്സരിപ്പിക്കണോ എന്ന ചോദ്യവും മുന്നണിക്കുള്ളിൽ ഉണ്ട്.
കോൺഗ്രസിൽ പെരുന്തച്ചൻ കോംപ്ലക്സ് ആർക്കും പാടില്ലെന്നാണ് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്.
തെരഞ്ഞെടുപ്പിൽ നിന്ന് ഒരു വിഭാഗം മുതിർന്ന നേതാക്കൾ റിട്ടയർ ചെയ്യേണ്ടി വരും. 10 വർഷം കഴിയുമ്പോള്‍ താനും റിട്ടയർമെന്‍റിനെക്കുറിച്ച് ആലോചിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
മിഷൻ നിയമസഭയുയായി ബി.ജെ.പി
നിയമസഭാ തെരഞ്ഞെടുപ്പിൽ 34 ഇടത്താണ് ബി.ജെ. പി അതീവ ശ്രദ്ധ ചെലുത്തുന്നത്.
ഇതിൽ 10 ഇടത്ത് വിജയിക്കണമെന്നാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുള്ളത്.
തദ്ദേശത്തിരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷൻ പിടിച്ച ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുമ്പേ നീക്കമാരംഭിക്കുന്നു.
വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ജനുവരി ആദ്യവാരത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കാനാണ് നീക്കം നടക്കുന്നത്.
സ്ഥാനാർഥികളോട് അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകുന്നതിനൊപ്പം ജില്ലാ, മണ്ഡലം തലങ്ങളിൽ അഴിച്ചുപണി നടത്താനും തീരുമാനമായി.
സ്ഥാനാർഥികളെയും അതത് ജില്ലാ കമ്മിറ്റികളെയും ഇക്കാര്യം അടുത്ത ദി വസങ്ങളിൽ അറിയിക്കും.
ബിഡിജെഎസിന് നൽകുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ തീരുമാനിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ജില്ലാ, മണ്ഡലം തലങ്ങളിലെ വലിയ വിഭാഗം നേതാക്കൾ പ്രതീക്ഷയൊത്ത് ഉയരാതിരുന്നതാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാകാതിരുന്നതെന്നു ബി.ജെ.പിയിൽ വിലയിരുത്തലുണ്ട്. തൃശൂരിൽ വലിയ തിരിച്ചടി ഉണ്ടായി.
ഇക്കാര്യങ്ങൾ അതിവേഗം പരിഹരിച്ചു മുന്നോട്ടു പോകാൻ ബി.ജെ.പി ഉടൻ നടപടികൾ ആരംഭിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മത്സരിക്കാൻ ഉള്ള ആഗ്രഹവും പ്രകടമാക്കിയിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us