/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിച്ചേക്കുമെന്ന ആശങ്കയിൽ സി.പി.എമ്മും ബി.ജെ.പിയും.
പത്ത് വർഷം അധികാരത്തിൽ നിന്നും മാറി നിന്ന യു.ഡി.എഫ് തിരികെ അധികാരത്തിലേക്ക് നടന്ന് അടുക്കുന്നുവെന്ന വ്യക്തമായ സന്ദേശം തദ്ദേശത്തിരഞ്ഞെടുപ്പ് ഫലം പുറത്ത് വിട്ടതോടെയാണ് ഇരു പാർട്ടികളും ആശങ്കയിലാഴ്ന്നത്.
സംസ്ഥാനത്ത് മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണെന്നും ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ ശ്രമിക്കുമെന്നു മായിരുന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഇതിന് പുറമേ സി.പി.എമ്മിൻ്റെ എക്കാലത്തെയും അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വിഭാഗം തങ്ങൾക്കൊപ്പം വരുമെന്നും പാർട്ടി നേതൃത്വം ഉറപ്പിക്കുന്നു.
എന്നാൽ തങ്ങൾക്ക് തുടർഭരണ സാധ്യത നിലനിൽക്കുന്നുണ്ടെന്ന വാദമാണ് സി. പി എം ഉയർത്തുന്നത്. തദ്ദേശത്തിൽ വിനയായത് അമിത ആത്മവിശ്വാസമാണ്.
അത് പലയിടത്തും സംഘടന ദൗർബല്യത്തിൽ കലാശിച്ചു. പി. എം ശ്രീ ഒപ്പിട്ടത് തിരിച്ചടിയായെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു വെയ്ക്ക്കുന്നു. രണ്ട് പാർട്ടികളുടെയും തലപ്പത്ത് യു.ഡി.എഫ് തിരിച്ചു വരുന്നു എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
തങ്ങളുടെ വോട്ട് ബാങ്കിൽ ബി ജെ പി വീഴ്ത്തുന്ന വിള്ളൽ എങ്ങനെ പരിഹരിക്കും എന്ന് പറയാൻ സി.പിഎമ്മിന് ഇനിയും കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ ബി.ജെ.പിയുടെ കടന്ന് കയറ്റം സി.പി.എമ്മിന് വലിയ വെല്ലുവിളിയാവും സൃഷ്ടിക്കുക.
മുൻ തിരഞ്ഞെടുപ്പുകളിൽ നിലനിന്നിരുന്ന ബി ജെ പി - സി.പി.എം ഡീൽ ഈ തിരഞ്ഞെടുപ്പിൽ തുറന്ന് കാട്ടുമെന്ന യു.ഡി.എഫ് വെല്ലുവിളിയും തിരഞ്ഞടുപ്പിൽ ചർച്ചയായേക്കും.
ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ പീഡനം നടക്കുമ്പോൾ കണ്ണടയ്ക്കുന്ന ബി.ജെ.പി നിലപാടിൽ ക്രൈസ്തവ സഭകൾക്ക് കനത്ത അമർഷമുണ്ട്. ഇതിനെ ഏത് തരത്തിലാവും മറികടക്കുകയെന്ന പ്രശ്നവും ബി.ജെ.പിയെ വലയ്ക്കുന്നുണ്ട്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാം എന്ന തന്ത്രമാവും ബി.ജെ.പി മുന്നോട്ട് വെയ്ക്കുക. അതിലൂടെ സി.പി.എമ്മിനെയും ബി.ജെപിയെയും പ്രതിരോധിക്കാമെന്നും ന്നേതൃത്വം കണക്ക് കൂട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us