/sathyam/media/media_files/2026/01/02/img199-2026-01-02-00-12-25.png)
തിരുവനന്തപുരം: പൊലീസ് സേനക്ക് ഇനി 172 പുതിയ വാഹനങ്ങൾ കൂടി സ്വന്തം. വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു.
സംസ്ഥാന പൊലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുകയാണ്. തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പിമാരുടെ ഓഫീസുകള്‍, ബറ്റാലിയനുകള്‍, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 86 ബൊലേറോ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്കാണ്.
ഇവ സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.സംസ്ഥാനത്തെ വിവിധ പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കായി 36 ബോലേറൊ വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇത് ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.
വിവിധ ബറ്റാലിയനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയ്ക്കായി 20 ബോലേറൊ വാഹനങ്ങളും സജ്ജമാക്കി. ഇത് കൂടാതെ സ്പെഷ്യല്‍ യൂണിറ്റുകളിലുള്ള ഡിവൈഎസ്പിമാര്‍ക്കായി 30 ബോലേറൊയും സജ്ജമാക്കിയിട്ടുണ്ട്.
എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, പൊലീസ് ആസ്ഥാനം ഐജിആര്‍ നിശാന്തിനി, പൊലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us