സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിനോട് ഏവരും പൂർണമനസ്സോടെ സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

New Update
pinarayivijayan

തിരുവനന്തപുരം: ഭാവി തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ‘സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ പദ്ധതിയോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാവി വികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രദേശത്തിൻറെയും വികസന ആവശ്യങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാകും.

നാടിന്റെ മുന്നേറ്റത്തിന് ഓരോരുത്തരുടെയും അഭിപ്രായം പ്രധാനമാണ്. സ്വന്തം ജീവിത പരിസരത്തിനും ആഗ്രഹങ്ങൾക്കും അനുസൃതമായ ഭാവി പരിപാടിയും അത് സംബന്ധിച്ച നിർദ്ദേശങ്ങളും ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാകും. 

അവയാകെ കേൾക്കുകയും ക്രോഡീകരിക്കുകയും അതിനുസൃതമായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്.

കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഉത്പാദന കേന്ദ്രമായി മാറ്റാൻ നാം മുന്നിട്ടിറങ്ങുകയാണ്. 

വികസനത്തിൻറെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നു എന്ന് ഉറപ്പുവരുത്താനാവണമെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Advertisment