പുതുവർഷത്തിൽ വൈബ് 4 വെൽനസിൽ പങ്കാളികളായി 10 ലക്ഷത്തോളം പേർ

വൈബ് 4 വെൽനസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. രാവിലെ മുതൽ നിരവധി പരിപാടികളാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നത്. 

New Update
VEENAGEORGE

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം- വൈബ് 4 വെൽനസ്സ്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിൽ സംസ്ഥാനമാകെ പുതുവർഷത്തിൽ മാത്രം പങ്കെടുത്തത് 10 ലക്ഷത്തോളം പേർ. 

Advertisment

ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, വനിത ശിശു വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

വൈബ് 4 വെൽനസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. രാവിലെ മുതൽ നിരവധി പരിപാടികളാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നത്. 

രാവിലെ തന്നെ മന്ത്രി വീണാ ജോർജ് സെൻട്രൽ സ്റ്റേഡിയത്തിലെത്തി വ്യായാമത്തിനായി എത്തിയവരോട് ഒപ്പം ചേർന്നു. സൂംബ ടീമിനോടൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു.

ആരോഗ്യവകുപ്പ് ജീവനക്കാരും ആയുഷ് വകുപ്പ് ജീവനക്കാരും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം, സൈക്ലിംഗ്, സ്‌കേറ്റിംഗ് റാലി, സുംബ, യോഗ, എയ്റോബിക്സ്, സ്റ്റെപ് ഡാൻസ് മുതലായ ഗ്രൂപ്പ് എക്സർസൈസുകൾ, നല്ല ഭക്ഷണ രീതികൾ പരിചയപ്പെടുത്തുന്ന സെഷനുകൾ, സൗജന്യ ഡയറ്റ് കൗൺസിലിങ് സേവനങ്ങൾ എന്നിവയായിരുന്നു പ്രധാന ഇനങ്ങൾ. 

മാനസികാരോഗ്യം, നല്ല ഉറക്കം, സ്ലീപ് ഹൈജീൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളും ഉണ്ടായിരുന്നു. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും യോഗ ക്ലബുകളിലും അങ്കണവാടികളിലും രാവിലെ 9 മുതൽ വ്യായാമത്തിനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു. 

വൈബ് 4 വെൽനസ്സിലൂടെ നാല് മേഖലകളിൽ ബോധവത്ക്കരണ പരിപാടികൾക്കാണ് തുടക്കമിടുന്നത്. നല്ല ഭക്ഷണ ശീലം, വ്യായാമം പ്രോത്സാഹിപ്പിക്കൽ, ഉറക്കവും വിശ്രമവും മാനസിക സുസ്ഥിതി എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Advertisment